സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ അയ്യപ്പ ഭക്തൻ മരിച്ചു.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്.
വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.അയ്യപ്പ കർമസമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇന്ന് പുലർച്ചെയാണ് വേണുഗോപാലൻ നായർ സമരപ്പന്തലിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. 95 ശതമാനം പൊള്ളലേറ്റ ഇയാളെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മനംനൊന്താണ് വേണുഗോപാലൻ നായർ ആത്മഹത്യാ ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
Be the first to comment on "നാളെ ബിജെപി ഹർത്താൽ"