റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണ൦ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി

ദില്ലി:കേന്ദ്രസർക്കാരിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത് സംബന്ധിച്ച സമർപ്പിച്ച എല്ലാ ഹർജികളും കോടതി തള്ളി.

റഫാല്‍ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയില്‍ സംശയമില്ല.വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടു കണ്ടെത്താൻ സാധിച്ചിട്ടില്ല. യുദ്ധവിമാനങ്ങളുടെ വിലയെക്കുറിച്ചു൦ സാങ്കേതിക കാര്യങ്ങളെ കുറിച്ചും അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിരോധ ഇടപാടിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു.

യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിനെതിരെ അഴിമതി ആരോപിച്ച കോൺഗ്രസ്സിനെ വെട്ടിലാകുന്നതാണ് വിധി. അതേസമയം റാഫേൽ ഇടപാടിൽ 3000 കോടതിയുടെ അഴിമതിയുണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്സ്. അംബാനിക്ക് വേണ്ടിയാണു മോദി അഴിമതി നടത്തിയതെന്ന് രാഹുൽഗാന്ധി പറഞ്ഞു.

Be the first to comment on "റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണ൦ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി"

Leave a comment

Your email address will not be published.


*