ക്രിസ്ത്യന്‍ മിഷേൽ വീണ്ടും സിബിഐ കസ്റ്റഡിയിൽ

അഗസ്ത വെസ്റ്റ്‍ ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ടു.ദില്ലി സിബിഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ നാല് ദിവസത്തേയ്ക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടത്.

ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. യുപിഎ ഭരണകാലത്തു നടന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

2016ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

Be the first to comment on "ക്രിസ്ത്യന്‍ മിഷേൽ വീണ്ടും സിബിഐ കസ്റ്റഡിയിൽ"

Leave a comment

Your email address will not be published.


*