രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകം

വർക്കലയിലെ രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൊലപാതകത്തിൽ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായി.കുട്ടിയുടെ അമ്മ വർക്കല വടശ്ശേരിക്കോണം യു എസ് നിവാസിൽ ഉത്തര, കാമുകൻ രജീഷ് എന്നവരാണ് പോലീസ് പിടിയിലായത്.

ഇന്നലെയാണ് രണ്ടു വയസ്സുകാരിയായ ഏകലവ്യ ആണ് കൊല്ലപ്പെട്ടത്.വയറു വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.എന്നാൽ കുട്ടിയുടെ മരണത്തിൽ അച്ഛൻ കുളത്തുപ്പുഴ സ്വദേശി മനു സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വർക്കല പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കും തലച്ചോറിനും കാര്യമായ പരിക്ക് പറ്റിയിരുന്നതായി കണ്ടെത്തിയതോടെയാണ് അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി പിണങ്ങി ഉത്തര മകനുമായി കാമുകനായ രജീഷിനൊപ്പം അയന്തിയിലായിരുന്നു താമസിച്ചിരുന്നത്.

Be the first to comment on "രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകം"

Leave a comment

Your email address will not be published.


*