74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു.

സംസ്ഥാനത്തു മായം കലർന്നതായി കണ്ടെത്തിയ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു.ഇത്തരം വെളിച്ചെണ്ണയുടെ ഉത്പാദനം,സംഭരണം,വിതരണം,വില്പന എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് പുറത്തിറക്കി.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തിയത്.ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണില്‍ മറ്റ് 51ഓളം വെളിച്ചെണ്ണ ബ്രാന്‍ഡുകളും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു.

Be the first to comment on "74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു."

Leave a comment

Your email address will not be published.


*