പ്രസാദം കഴിച്ച്‌ 15 പേര്‍ മരിച്ച സംഭവം;വിഷം കലർത്തിയത് പൂജാരി

കര്‍ണ്ണാടകയിലെ ചാമരാജ് നഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച 15 പേര്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്.ക്ഷേത്രത്തിലെ പൂജാരിയാണ് പ്രസാദത്തിൽ വിഷം കലർത്തിയതെന്നു കണ്ടെത്തി. ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് ഭക്തര്‍ക്ക് കൊടുക്കുന്ന പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.

ട്രസ്റ്റിലെ എതിര്‍ വിഭാഗത്തെ അധിക്ഷേപിക്കുന്നത് വേണ്ടി ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.പ്രസാദം കഴിച്ച 15 പേര് സംഭവത്തില്‍ മരണപ്പെട്ടു.നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയുൾപ്പെടെ ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

Be the first to comment on "പ്രസാദം കഴിച്ച്‌ 15 പേര്‍ മരിച്ച സംഭവം;വിഷം കലർത്തിയത് പൂജാരി"

Leave a comment

Your email address will not be published.


*