വനിതാമതില്‍ സർക്കാരിന്റെ ചെലവിൽ തന്നെ

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന ‘വനിതാമതില്‍’ എന്ന പരിപാടിയ്ക്കായി പണം ചിലവഴിക്കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

വനിതകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച 50 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക.ഈ തുക ചിലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു . മതിലിന് എതിരായ ഹര്‍ജികള്‍ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

അത‌േസമയം കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി വിലക്കി.വനിതാമതിലില്‍ 18 വയസില്‍ താഴെയുള്ളവര്‍ വേണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രളയ പുനഃരുദ്ധാരണത്തിന് വന്‍തുക വേണ്ടിവരുമല്ലോ.എന്തിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കണം.

കഴിയുന്നത്ര തുക പുനഃരുദ്ധാരണത്തിനല്ലേ ചെലവഴിക്കേണ്ടതെന്നും കോടതി ആരാഞ്ഞു . ചെലവാകുന്ന തുകയുടെ കണക്ക് പരിപാടിക്ക് ശേഷം അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിര്‍ദ്ദേശിച്ചു.

Be the first to comment on "വനിതാമതില്‍ സർക്കാരിന്റെ ചെലവിൽ തന്നെ"

Leave a comment

Your email address will not be published.


*