വനിതാമതില്‍,മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

വനിതാമതില്‍ ഫണ്ട് വിനിയോഗവുമായി ബന്ധപെട്ടു മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ചു കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. വനിതാമതിലിനായി സർക്കാർ ഒരു രൂപപോലും ചെലവാക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

എന്നാൽ വനിതകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച 50 കോടി രൂപ വനിതാമതിലിനായി ഉപയോഗിക്കുമെന്ന് ഇന്നലെ എജി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് അവകാശലംഘന നോട്ടീസ് നൽകിയിരിക്കുന്നത്.

Be the first to comment on "വനിതാമതില്‍,മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്"

Leave a comment

Your email address will not be published.


*