6 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

28% ജിഎസ്ടി ഏർപ്പെടുത്തിയിരുന്ന 6 ഉത്പന്നങ്ങളുടെ ജിഎസ്ടി ഇനിമുതൽ 18% ആക്കി.രാജ്യത്ത് ഇനി 34 ശതമാനം ജിഎസ്ടിയുള്ളത് 28 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

100 രൂപവരെയുള്ള സിനിമാ ടിക്കറ്റിന് 18 ശതമാനത്തില്‍ നിന്ന് 12 ആക്കി കുറച്ചു. 100 രൂപക്ക് മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ല്‍ നിന്ന് 18 ആക്കിയും കുറച്ചു.പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കി.

ആഡംബര വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, വാഹനഭാഗങ്ങള്‍, സിമന്റ് എന്നിവയാകും 28 ശതമാനമുള്ള ജിഎസ്ടി സ്ലാബില്‍ നിലനിറുത്തി.100 രൂപവരെയുള്ള സിനിമാ ടിക്കറ്റിന് 18 ശതമാനത്തില്‍ നിന്ന് 12 ആക്കിയും 100 രൂപക്ക് മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ല്‍ നിന്ന് 18 ആക്കിയും കുറച്ചിട്ടുണ്ട്.

കൂടാതെ തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക വിമാനങ്ങളിലെ ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റിന് അഞ്ച് ശതമനവും ബിസിനസ് ക്ലാസിന് 12 ശതമാനവുമാക്കി.ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Be the first to comment on "6 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു"

Leave a comment

Your email address will not be published.


*