ജനുവരി നാലിന് അയോദ്ധ്യ കേസില്‍‌ സുപ്രീംകോടതി വാദം കേള്‍ക്കും.

അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും.തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളിലെ വാദമാണ് കേൾക്കുന്നത്.

100 വര്‍‌ഷത്തോളം പഴക്കമുള്ള കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.

പെട്ടെന്ന് വിധി വരാനായി ഭൂമി തര്‍ക്ക കേസിലെ വാദം ഓരോ ദിവസവും തുടര്‍ച്ചയായി കേള്‍ക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍‌ എന്നിവര്‍‌ കേസില്‍ വാദം കേള്‍ക്കാനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനാണു സാദ്ധ്യത.

Be the first to comment on "ജനുവരി നാലിന് അയോദ്ധ്യ കേസില്‍‌ സുപ്രീംകോടതി വാദം കേള്‍ക്കും."

Leave a comment

Your email address will not be published.


*