വരാപ്പുഴ കസ്റ്റഡി മരണം;സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു.

കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

ആളുമാറി കസ്റ്റഡിയില്‍ എടുത്ത വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. മർദ്ദനത്തിൽ ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റിരുന്നെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു."

Leave a comment

Your email address will not be published.


*