വിശ്വാസ സംരക്ഷണത്തിനായി അയ്യപ്പജ്യോതി തെളിഞ്ഞു

ശബരിമലയിലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കു വൻ ജനപങ്കാളിത്തം.ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ്, എ​ന്‍​എ​സ്‌എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കാസർകോട് ഹൊസങ്കടി മുതൽ തിരുവനന്തപുരത്തെ കളിയിക്കാവിള വരെ 795 കിലോമീറ്ററാണ് അയ്യപ്പജ്യോതി തെളിഞ്ഞത്.

കന്യകുമാരിയിലും ഭക്തർ അയ്യപ്പജ്യോതി തെളിയിച്ചു. ആറ്റിങ്ങലിൽ മുൻ ഡിജിപി സെൻകുമാർ ആറ്റിങ്ങലിലും കളിയിക്കാവിളയിൽ സുരേഷ്‌ഗോപി എം പിയും നേതൃത്വം നൽകി. ചങ്ങനാശേരിയിലെ എൻഎസ് ആസ്ഥാനത്തിനു മുന്നിലും അയ്യപ്പജ്യോതി തെളിയിച്ചു.മന്നം സമിതിക്കു

മുന്നിൽ ദീപം തെളിയിച്ചു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എൻഎസ്എസ് ആസ്ഥാനത്തു നിലയുറപ്പിച്ചതും ശ്രദ്ധേയമായി. സന്നിധാനത്തും ജ്യോതി തെളിയിച്ചു.

പയ്യന്നൂരിൽ അയ്യപ്പ ജ്യോതിക്ക് എത്തിയവർക്ക് നേരെ ആക്രമണമുണ്ടായി.സംഭവത്തിന് പിന്നിൽ സിപി എം ആണെന്ന് ബിജെപിയും അയ്യപ്പസമിതിയും ആരോപിച്ചു.

Be the first to comment on "വിശ്വാസ സംരക്ഷണത്തിനായി അയ്യപ്പജ്യോതി തെളിഞ്ഞു"

Leave a comment

Your email address will not be published.


*