മുത്തലാഖ്‌ ബില്‍ പാസാക്കി

മുത്തലാഖ‌് ചൊല്ലുന്നത് ശിക്ഷാര്ഹമാക്കി കൊണ്ടുള്ള ബിൽ ലോക്സഭാ പാസ്സാക്കി. 11 എതിരെ 245 വോട്ടിനാണ് ബിൽ പാസാക്കിയത്.പ്രതിപക്ഷത്തിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്‍ സബ്​ജക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന​ ആവശ്യവും അംഗീകരിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസ്​, അണ്ണാ ഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ വോ​ട്ടെടുപ്പ്​ ബഹിഷ്​കരിച്ചു.

മുത്തലാഖ‌് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന പുരുഷന്മാര്‍ക്ക‌് മൂന്നുവര്‍ഷംവരെ തടവ‌് വ്യവസ്ഥ ചെയ്യുന്നതാണ‌് ബില്‍. ഡിസംബര്‍ 17ന്‌ കേ​ന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ്​ സെപ‌്തംബറില്‍ പാസാക്കിയ മുത്തലാഖ‌് ഓര്‍ഡിനന്‍സിന‌് പകരമായുള്ള ബില്‍ ലോക്​സഭയില്‍ അവതരിപ്പിച്ചത്.​ അതേസമയം ശബരിമല വിഷയം കത്തി നിൽക്കെ സിപിഎം,ആർഎസ്സ്പിയും ബില്ലിനെ എതിർത്തു വോട്ടു ചെയ്തതും ശ്രദ്ദേയമായി.

Be the first to comment on "മുത്തലാഖ്‌ ബില്‍ പാസാക്കി"

Leave a comment

Your email address will not be published.


*