അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി;സോണിയാഗാന്ധിയുടെ പേര് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസിസ്സ് ഗാന്ധിയെന്ന് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡറക്ടറെറ് കോടതിയിൽ പറഞ്ഞു.ഡൽഹി പട്ട്യാല കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റെ വെളിപ്പെടുത്തല്‍.

ഏതു സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് വ്യക്തമാക്കിയില്ല. മിഷേലിന് ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം നല്‍കണമെന്ന് അഭിഭാഷകൻ നിർദേശം നൽകുന്നുണ്ട്.ഇതിനാൽ
മിഷേലിനെ കാണാൻ അഭിഭാഷകനെ അനുവദിക്കരുത്.

ചോദ്യങ്ങൾ അടങ്ങിയ പേപ്പർ മിഷേൽ ഹസ്തദാനം നല്കുന്നതിനിടെ അഭിഭാഷകന് കൈമാറി.അഭിഭാഷകൻ ഏതു മൊബൈലിനു പിന്നിൽ ഒളിപ്പിച്ചു എങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ജിത് കൗര്‍ കയ്യോടെ പിടികൂടുകയും പേപ്പര്‍ തിരികെ വാങ്ങുകയും ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിൽ പറയുന്നു.

പട്യാല കോടതി ക്രിസ്റ്റ്യന്‍ മിഷേലൈൻ ഏഴുദിവസത്തേക്കു എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു.അഭിഭാഷകനുമായുള്ള മിഷേലിന്റെ കൂടിക്കാഴ്ച ദിവസം അരമണിക്കൂറായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.യുപിഎ ഭരണകാലത്തു 2010 ല്‍ പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിൽ അഗസ്റ്റ വെസ്‍റ്റ്ലാന്‍ഡുമായി ഇന്ത്യ ഒപ്പിട്ടത്.

അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം.

Be the first to comment on "അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി;സോണിയാഗാന്ധിയുടെ പേര് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ്"

Leave a comment

Your email address will not be published.


*