സുപ്രീംകോടതി വിധി തന്നെയാണ് വനിതാ മതിലിന് അടിസ്ഥാനം;മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗസമരം കാഴ്ചപ്പാടിന് എതിരല്ല വനിതാമതിൽ. ലിംഗസമത്വത്തിനു ഒപ്പം നില്കുന്നത് വർഗസമരത്തിന്റെ ഭാഗമാണ്.

സിപിഎം മുൻപും സമുദായ സംഘടനകളുമായി ചേര്‍ന്നു പ്രവർത്തിച്ചിട്ടുണ്ട്.അടിച്ചമർത്തലിനെതിരെ പോരാടുന്നതും വർഗ്ഗസമരമാണ്. വിമര്‍ശനം ഉന്നയിക്കുന്നവർ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച്‌ അജ്ഞരായവരാണെന്നും വിഎസ്സിനുള്ള പരോക്ഷ മറുപടിയായി പിണറായി പറയുന്നു.

സമുദായ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും ര്‍ഗ സമര കാഴ്ചപ്പാടിന് വിരുദ്ധമാണ് ഇതെന്നും വെസ് പറഞ്ഞിരുന്നു. വനിതാ മതില്‍ ശബരിമല വിഷയുമായി ബന്ധപ്പെട്ടല്ല എന്നാണ് പരിപാടിയുടെ മുഖ്യ സംഘാടകരായ എസ്‌എന്‍ഡിപി ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ നിലപാട്. ഇതിനി വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

Be the first to comment on "സുപ്രീംകോടതി വിധി തന്നെയാണ് വനിതാ മതിലിന് അടിസ്ഥാനം;മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*