സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോ(64 ) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാംപ്‌സ് രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം എസ്എഫ്‌ഐയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

1983 ൽ കുത്തേറ്റതിനെ തുടർന്ന് അരയ്ക്കു താഴെ തളർന്നു.2006-11 കാലഘട്ടത്തിൽ നിയമസഭാംഗമായി.ആംഗ്ലോഇന്ത്യൻ പ്രതിനിധിയായാണ് അദ്ദേഹം നിയമസഭയിലെത്തിയത്.സീന ഭാസ്കറാണ് ഭാര്യ. ജീവിക്കുന്ന രക്തസാക്ഷിയായി സിപിഎം എന്നും ഉയർത്തി കാട്ടിയിരുന്നത് സൈമൺ ബ്രിട്ടോയെയാണ്.

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടുന്നതിന് താമസം വരുത്തിയ പോലീസ് നടപടിയ്‌ക്കെതിരെ സൈമൺ ബ്രിട്ടോ രംഗത്തു വന്നിരുന്നു.ജനുവരി രണ്ടിനായിരിക്കും സംസ്കാരച്ചടങ്ങുകൾ എന്നാണ് സൂചന.

Be the first to comment on "സൈമണ്‍ ബ്രിട്ടോ അന്തരിച്ചു"

Leave a comment

Your email address will not be published.


*