കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം സർക്കാർ പിന്തുണയോടെ ശ്രീകല അണിനിരത്തിയ വനിതാമതിൽ സംസ്ഥാനത്ത് ഉയർന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്ററിലാണ് സ്ത്രീകൾ വനിതാമതിലിനായി അണിനിരന്നത്.
കാസർഗോഡ് ആരോഗ്യമന്ത്രി കെ കെ ശൈലജ ആദ്യ കണിയായപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മതിലിന്റെ അവസാന കണ്ണിയുമായി.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വെള്ളയമ്ബലത്ത് അയ്യൻകാളി പ്രതിമയിൽ മാലചാർത്തി വനിതാമതിലിനു പിന്തുണയുമായെത്തി.
വനിതാ മതില് ചരിത്ര സംഭവമാണെന്നും നവോത്ഥാനത്തിന്റെ പതാകവാഹകര്‍ ജാതിസംഘടനകളല്ലെന്നും പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വി എസ് അച്യുതാനന്ദന് പറഞ്ഞു.വനിതാ മതില് ചരിത്ര സംഭവമാണെന്നും പങ്കെടുത്ത സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Be the first to comment on "കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മതില് ഉയർത്തി വനിതകൾ."