ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമലയിൽ പുലർച്ചെ യുവതികൾ ദർശനം നടത്തി.പോലീസ് സുരക്ഷയോടെ കനകദുർഗ്ഗ,ബിന്ദു എന്നിവരാണ് ഇന്ന് പുലർച്ചെ 3.45 ന് ദർശനം നടത്തിയത്. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തിയിരുന്ന ഇവർ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു.

42ഉം 44ഉം വയസ്സുള്ള ബിന്ദുവും കനകദുര്‍ഗയും മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിലാണ് പതിനെട്ടാം പടി ഒഴിവാക്കി ജീവനക്കാർ പ്രവേശിക്കുന്ന വാതിലിലൂടെ ദർശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കി.യുവതികൾ തന്നെയാണ് ദർശനം നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

യുവതികൾ പ്രവേശിച്ചതായി സ്ഥിരീകരിച്ചതോടെ ശുദ്ധിക്രിയകൾക്കായി ശബരിമല നടയടച്ചു. ഒരു മണിക്കൂറിനുള്ളില്‍ ശുദ്ധിക്രിയ പൂര്‍ത്തിയാക്കി നട വീണ്ടും തുറന്നു.

ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു‍. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല.എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയതാണെന്നും മുഖ്യമന്ത്രി വിശദമാക്കി.മുഖ്യമന്ത്രി വാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കരുതിക്കൂട്ടി സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും വിശ്വാസികളുടെ മനസ്സു വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Be the first to comment on "ശബരിമലയിൽ യുവതികൾ ദർശനം നടത്തി"

Leave a comment

Your email address will not be published.


*