ശബരിമലയിൽ യുവതികളുടെ ദര്ശനം;സംസ്ഥാനത്ത് നടന്ന ഹർത്താലിൽ പരക്കെ അക്രമം

ശബരിമലയിൽ രണ്ടു യുവതികൾ സർക്കാർ പിന്തുണയോടെ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം.പല സ്ഥലങ്ങളിലും ബിജെപി ,ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.

കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രതിഷേധങ്ങളാണ് സർക്കാരിനെതിരെ ഉയരുന്നത്.സെക്രട്ടറിയേറ്റിന് മുന്നിൽ എൻഎസ്എസ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡൽഹിയിൽ അയ്യപ്പ ഭക്തർ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു.

Be the first to comment on "ശബരിമലയിൽ യുവതികളുടെ ദര്ശനം;സംസ്ഥാനത്ത് നടന്ന ഹർത്താലിൽ പരക്കെ അക്രമം"

Leave a comment

Your email address will not be published.


*