ശബരിമലയിൽ വീണ്ടും യുവതി കയറിയെന്നു മുഖ്യമന്ത്രി,ഇല്ലെന്നു യുവതിയും ഇന്റലിജന്സും

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്നുള്ള സംഘർഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.അതിനു പിന്നാലെ മറ്റൊരു യുവതി കൂടി ശബരിമലയിൽ ദര്ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു. 47 വയസ്സുള്ള ശശികല എന്ന ശ്രീലങ്കൻ യുവതിയാണ് സന്നിധാനത്ത് പ്രവേശിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ദര്ശനം നടത്തിയിട്ടില്ലെന്ന് യുവതിയും ഭർത്താവും മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതി പ്രവേശിച്ചിട്ടില്ലെന്നു ഇന്റലിജൻസും സ്ഥിരീകരിച്ചു. ദൃശ്യങ്ങളിലുള്ളത് യുവതി തന്നെയാണെന്ന് ഇതുവരെ മാധ്യമങ്ങൾക്കും സ്ഥിരീകരിക്കാൻ ആയിട്ടില്ല.

Be the first to comment on "ശബരിമലയിൽ വീണ്ടും യുവതി കയറിയെന്നു മുഖ്യമന്ത്രി,ഇല്ലെന്നു യുവതിയും ഇന്റലിജന്സും"

Leave a comment

Your email address will not be published.


*