സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തെ അറിയിച്ചു.പൗരന്മാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ.

കേരളത്തിലെ കഴിഞ്ഞ രണ്ടു ദിവസത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനാണ് റിപ്പോർട്ട് നൽകിയത്.

ഫോണിലൂടെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തു പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിക്കുകയാണ്.

ബിജെപിയും സിപിഎമ്മും പരസ്പരം പോർവിളികൾ ഇപ്പോഴും തുടരുകയാണ്.അതേസമയം ശബരിമല വിഷയം കത്തിനിൽക്കുന്ന കേരളത്തിൽ സന്ദർശനം നടത്തുന്ന പൗരന്മാർക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കേരളത്തില്‍ സഞ്ചരിക്കുമ്ബോള്‍ ജാഗ്രത പാലിക്കണ൦.ആൾക്കൂട്ടങ്ങളിൽ നിന്നും വിട്ടു നിക്കണം.പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.മാധ്യമ വാർത്തകൾ ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Be the first to comment on "സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തെ അറിയിച്ചു.പൗരന്മാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ."

Leave a comment

Your email address will not be published.


*