സിഡ്നി ടെസ്റ്റ്;ഇന്ത്യയ്ക്ക് ചരിത്ര ജയം

ഓസ്ട്രലിയക്കെതിരായ ടെസ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര ജയിക്കുന്നത്.2-1നാണ് ഇന്ത്യ പരമ്ബര നേടിയത്. 3 സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയാണ് പരമ്ബരയിലെ താരം.

ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി. മഴ തടസ്സപ്പെടുത്തിയ സിഡ്‌നി ടെസ്റ്റ് സമനിലയിലായി.ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും,ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും നേടി.

ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.

കരുത്തുറ്റ ബാറ്റിംഗു വിസ്സമയകരമായ പേസ് ബൗളിംഗും ടീം വര്‍ക്കുമാണ് ഈ വിജയം സാധ്യമാക്കിയതെന്നുംഇതൊരു ശീലമാക്കാമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയതെന്നും ഏതു ഇന്ത്യൻ ടീം അര്‍ഹിക്കുന്നതായും വരാനിരിക്കുന്ന പരമ്ബരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Be the first to comment on "സിഡ്നി ടെസ്റ്റ്;ഇന്ത്യയ്ക്ക് ചരിത്ര ജയം"

Leave a comment

Your email address will not be published.


*