സംവരണ ബില്‍ പാസ്സായി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി.3 നെതിരെ 323 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ്സും സിപിഎംമും ബില്ലിനെ പിന്തുണച്ചു.എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

മുസ്ലിംലീഗും അസദുദീൻ ഒവൈസിയും എതിർത്തു വോട്ടു ചെയ്തു.ബിൽ നാളെ രാജ്യസഭാ പരിഗണിക്കും.

Be the first to comment on "സംവരണ ബില്‍ പാസ്സായി"

Leave a comment

Your email address will not be published.


*