ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി.

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്.ചാത്തനൂർ സ്വദേശി എസ് പി മഞ്ജുവാണ് സന്നിധാനത്തെത്തി ദർശനം നടത്തിയെന്നു പറഞ്ഞിരിക്കുന്നത്.ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ 35 കാരിയായ മഞ്ജു ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു.

‘ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ദർശനം നടത്തിയത്.തനിക്കു പോലീസ് സംരക്ഷണം ലഭിച്ചിരുന്നില്ല. മറ്റു ഭക്തർക്കൊപ്പമാണ് താൻ പതിനെട്ടാം പാടി ചവിട്ടിയത്.നെയ്യഭിഷേകം ഉൾപ്പെടെയുള്ള എല്ലാ വഴിപാടുകളും നടത്തി.

തനിക്കു ഭക്തരുടെ ഭാഗത്തു നിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും’ മഞ്ജു പറയുന്നു.അതേസമയം മഞ്ജു വേഷം മാറിയാണ് ശബരിമലയിൽ എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് കൂടിയായ മഞ്ജു നേരത്തെയും ശബരിമലയിൽ പ്രവേശിക്കാൻ എത്തിയിരുന്നെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് അവർക്കു പിൻവാങ്ങേണ്ടി വന്നിരുന്നു.

എന്നാൽ ഇത്തവണ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പിന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. യുവതി സന്ദർശനം നടത്തിയോ എന്ന കാര്യത്തിൽ പൊലീസോ ദേവസ്വം ബോർഡോ സ്ഥിരീകരണം നടത്തിയിട്ടില്ല.

വെളിപ്പെടുത്തലിനു പിന്നാലെ മഞ്ജുവിന്റെ വീടിനു പോലീസ് സുരക്ഷാ വർധിപ്പിച്ചു.

Be the first to comment on "ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി."

Leave a comment

Your email address will not be published.


*