അലോക് വര്‍മ്മയ്ക്ക് വീണ്ടും സ്ഥാന ചലനം

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ വീണ്ടും നീക്കി.സെലക്ഷന്‍ സമിതി യോഗമാണ് അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം എടുത്തത്.പ്രധാനമന്ത്രി നരേന്ദ്രമോദി,സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സെലക്ഷന്‍ സമിതിയിലുള്ളത്.

എന്നാൽ അലോക് വർമയെ മാറ്റിയതിൽ മല്ലികാർജുന ഖര്‍ഗെ വിയോജിച്ചു.നേരത്തെ കേന്ദ്രസർക്കാർ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിയിരുന്നു.ഈ നടപടി റദ്ദാക്കി അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രിംകോടതി തിരികെ നിയമിച്ചിരുന്നു.

എന്നാല്‍ സെലക്ഷന്‍ സമിതി ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് സുപ്രികോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന സെലക്ഷന്‍ സമിതി യോഗം തീരുമാനങ്ങളില്ലാതെ പിരിഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഇന്ന് വീണ്ടും യോഗം ചേർന്നത്.

Be the first to comment on "അലോക് വര്‍മ്മയ്ക്ക് വീണ്ടും സ്ഥാന ചലനം"

Leave a comment

Your email address will not be published.


*