അലോക് വര്‍മ്മ രാജി വെച്ചു.

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ അലോക് വർമ്മ സർവീസിൽ നിന്നും രാജി വെച്ചു.പുതിയ സ്ഥാനം ഏറ്റെടുക്കാതെയാണ് അലോക് വർമ്മ രാജി വെച്ചത്.’തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല.സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു.

സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല.ജൂലൈ 31-ന് എന്‍റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്‍റെ കാലാവധി നീട്ടുക ആയിരുന്നെന്നും’ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് നൽകിയ കത്തിൽ പറയുന്നു.

രണ്ടു ദിവസം നീണ്ട സെലക്ഷന്‍ കമ്മിറ്റി യോഗത്തിനൊടുവിൽ ഇന്നലെയാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി ഫയര്‍ സര്‍വ്വീസസ് ആന്‍റ് ഹോം ഗാര്‍ഡ്സ് മേധാവിയായി നിയമിച്ചത്.

Be the first to comment on "അലോക് വര്‍മ്മ രാജി വെച്ചു."

Leave a comment

Your email address will not be published.


*