സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചു.

സാമ്പത്തിക സംവരണ ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചു.ഇതോടെ സംവരണം ഇനി രാജ്യത്ത് നിയമമായി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവ‌ര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ബിൽ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാസാക്കിയിരുന്നു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍.

കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഉ​ള്‍​പ്പെ​ടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് കേന്ദ്ര സർക്കാർ ബിൽ പാസാക്കിയത്.

Be the first to comment on "സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചു."

Leave a comment

Your email address will not be published.


*