സാമ്പത്തിക സംവരണ ബിൽ;പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു എൻഎസ്എസ്;എൻഎസ്എസിനെ വിമർശിച്ചു വെള്ളാപ്പള്ളി

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബില്ലിൽ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഒപ്പു വെച്ചിരുന്നു.ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് എൻഎസ്എസ് രംഗത്തെത്തി.

സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നു.സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നത്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച്‌ പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്ന വിമർശനവും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

ഇതിനു പിന്നാലെ എൻഎസ്എസിനെ വിമർശിച്ചു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.എൻഎസ്എസിന്റെ സമദൂര സിദ്ധാന്ത൦ അടവാണെന്നും എന്‍എസ്‌എസ് ബിജെപിക്ക് കീഴടങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. നിയമത്തിനെതിരെ എസ്‌എന്‍ഡിപി സുപ്രീം കോടതിയെ സമീപിക്കു൦.ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അനുവദിക്കില്ലന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Be the first to comment on "സാമ്പത്തിക സംവരണ ബിൽ;പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു എൻഎസ്എസ്;എൻഎസ്എസിനെ വിമർശിച്ചു വെള്ളാപ്പള്ളി"

Leave a comment

Your email address will not be published.


*