ഭക്തി സാന്ദ്രമായി ശബരിമല;പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു.

ശബരിമലയിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മകര വിളക്ക് തെളിഞ്ഞു.വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി.

പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നു.

ദീപാരാധനയ്ക്കു ശേഷമാണു മകര വിളക്ക് തെളിഞ്ഞത്.ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. പതിനായിരങ്ങളാണ് പമ്പയിലും സന്നിധാനത്തുമായി മകര വിളക്ക് ദർശിക്കാനായി എത്തിയത്.മകരസംക്രാന്തി പൂജ 7.52 ന് നടക്കും.

അതേസമയം ആചാരസംരക്ഷണത്തിനായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഹൈന്ദവ വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു.

Be the first to comment on "ഭക്തി സാന്ദ്രമായി ശബരിമല;പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു."

Leave a comment

Your email address will not be published.


*