ആലപ്പാട്ട്;സീ വാഷിങ് നിറുത്തിവെയ്ക്കാൻ സർക്കാർ തീരുമാനം.

ആലപ്പാട്ട് കരിമണൽ ഖനനം നിർത്തിവെയ്ക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്നവരുമായി സർക്കാർ ചർച്ച നടത്തി.ചർച്ചയ്ക്കു ശേഷം സീ വാഷിങ് ഒരു മാസത്തേയ്ക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

ഇക്കാര്യം പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെയാണ് നിയന്ത്രണം.കളക്ടർ ചെയർമാനായി മോണിറ്ററിങ് കമ്മിറ്റി രൂപികരിക്കും.ഇൻലാൻഡ് വാഷിങ് തുടരും.ആലപ്പാട്ട് പുലിമുട്ട്, കടൽഭിത്തികളും ശക്തിപ്പെടുത്തും.ഖനനത്തെ തുടർന്നുണ്ടായ കുഴികൾ നികത്തും.ഖനനം നിറുത്തി വയ്ക്കുന്നത് പ്രായോഗികമല്ല.സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

എന്നാൽ ജനിച്ച മണ്ണിൽ തന്നെ മരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഖനനം നിറുത്തി വെച്ചില്ലെങ്കിൽ മരണം വരെ സമരം തുടരുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

Be the first to comment on "ആലപ്പാട്ട്;സീ വാഷിങ് നിറുത്തിവെയ്ക്കാൻ സർക്കാർ തീരുമാനം."

Leave a comment

Your email address will not be published.


*