രഞ്ജി ട്രോഫി;കേരളത്തിന് ചരിത്ര വിജയം

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ച് കേരളം ആദ്യമായി സെമി പ്രവേശം നേടി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്ബിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരുമാണ് വിജയ ശിൽപികൾ.

ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുത്തപ്പോൾ ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഗുജറാത്തിനെ 81 റണ്‍സിന് കേരളം ഓള്‍ഔട്ടാക്കുകയായിരുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചത്.

Be the first to comment on "രഞ്ജി ട്രോഫി;കേരളത്തിന് ചരിത്ര വിജയം"

Leave a comment

Your email address will not be published.


*