സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ (69) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍ കൂടാരം,മിസ്റ്റർ ആൻഡ് മിസ്സിസ് തുടങ്ങി 14 ഓളം ചിത്രങ്ങള്‍ക്ക് മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മിക്ക ചിത്രങ്ങളിലും എസ് ബാലകൃഷ്ണനായിരുന്നു സംഗീതസംവിധായകന്‍.

Be the first to comment on "സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ അന്തരിച്ചു"

Leave a comment

Your email address will not be published.


*