ശബരിമലയിൽ ദർശനം നടത്തിയ 51 സ്ത്രീകളുടെ പട്ടികയുമായി സർക്കാർ കോടതിയിൽ;50 കഴിഞ്ഞവരെന്നു സ്ത്രീകൾ.പുരുഷനെയും സ്ത്രീയായി പട്ടികയിൽ ഉൾപ്പെടുത്തി.

ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം 51 സ്ത്രീകൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ദർശനം നടത്തിയ സ്ത്രീകളുടെ പട്ടികയും സർക്കാർ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇതിൽ പലരുടെയും വയസ്സ് തിരിച്ചറിയൽ രേഖകളിൽ 50 വയസിനു മുകളിലാണ്.പട്ടികയിലെ ആദ്യ പേരുകാരിയായ പദ്മാവതിക്കു 55 വയസ്സുണ്ട്.

21ാം പേ​രു​കാ​ര​ന്‍ പ​രം​ജ്യോ​തി എ​ന്ന​യാ​ള്‍ പുരുഷനാണെന്നും തെ​ളി​ഞ്ഞു. ഇ​യാ​ള്‍ ത​ന്നെ​ ഇക്കാര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​. പ​ട്ടി​ക​യി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ല്‍ ത​ന്നെ​യാ​ണ് താ​ന്‍
താ​മ​സി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍ സ്ത്രീ ​എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ത​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യെ​ന്നും പ​രം​ജ്യോ​തി വ്യ​ക്ത​മാ​ക്കി. ന​വം​ബ​ര്‍ 29ന് ​ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും പ​രം​ജ്യോ​തി പറയുന്നു.

Be the first to comment on "ശബരിമലയിൽ ദർശനം നടത്തിയ 51 സ്ത്രീകളുടെ പട്ടികയുമായി സർക്കാർ കോടതിയിൽ;50 കഴിഞ്ഞവരെന്നു സ്ത്രീകൾ.പുരുഷനെയും സ്ത്രീയായി പട്ടികയിൽ ഉൾപ്പെടുത്തി."

Leave a comment

Your email address will not be published.


*