ശബരിമലയിൽ ദര്‍ശനം നടത്തുന്നതിനായി യുവതികൾ വീണ്ടുമെത്തി.രേഷ്മ നിഷാന്ത്.സനിയ സനീഷ് എന്നിവരാണ് ആറ് പുരഷന്മാർക്ക് ഒപ്പം എത്തിയത്.എന്നാൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പറഞ്ഞു പോലീസ് ഇവരെ നിലയ്ക്കലിൽ വച്ച് തന്നെ മടക്കി അയച്ചു.
പോലീസ് സുരക്ഷാ നൽകാമെന്ന് പറഞ്ഞിരുന്നതായും ആ ഉറപ്പിലാണ് ശബരിമലയിൽ എത്തിയതെന്നും എന്നാൽ പോലീസ് പതിവ് നാടകം കളിക്കുകയാണെന്നും നവോഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ പ്രവർത്തകൻ ശ്രെയസ് കണാരൻ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയും ഈ സംഘം മലകയറാൻ എത്തിയിരുന്നു. എന്നാൽ നീലിമലയിൽ എത്തിയപ്പോൾ കനത്ത പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങേണ്ടി വന്നിരുന്നു.
Be the first to comment on "ശബരിമല ദർശനത്തിനായി യുവതികൾ വീണ്ടുമെത്തി"