ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും ഉള്ള അറിവില്ലായ്മയാണ് എല്ലാ പ്രസ്നങ്ങൾക്കും കാരണമെന്നു മാതാ അമൃതാനന്ദമായി.പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമ൦ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമായി.
ഓരോ ക്ഷേത്രത്തിന്റെയും പ്രതിഷ്ട സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രങ്ങള്‍ സംസ്കാരത്തിന്റെ തൂണുകളാണ്.ശബരിമലയിൽ നടന്നത് ദൗര്‍ഭാഗ്യകരമാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്നും അമൃതാനന്ദമായി പറഞ്ഞു.
സർക്കാരിന് 51 വല്ലാത്ത പ്രിയമാണെന്നായിരുന്നു അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത മുൻ ഡിജിപിയും കര്‍മസമിതി ദേശീയ ഉപാധ്യക്ഷനുമായ ടി.പി സെൻകുമാർ പറഞ്ഞത്.2019 -20 -21 നമ്മുടെ കൈയിലുള്ള വജ്രായുധം പ്രയോഗിക്കണം.സനാതന ധർമവും വിശ്വാസവും സംരക്ഷിക്കുന്നവരെ മാത്രമേ തെരഞ്ഞെടുക്കാവു എന്നും അദ്ദേഹം പറഞ്ഞു. രണ്ടുലക്ഷത്തിൽ അധികം ആളുകളാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്.
Be the first to comment on "ശബരിമല പ്രശ്നങ്ങൾക്ക് കാരണം ക്ഷേത്രാരാധനയെക്കുറിച്ചുള്ള അറിവില്ലായ്മ;മാതാ അമൃതാനന്ദമായി."