വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് അമേരിക്കൻ ഹാക്കർ.

ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ.പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൃത്രിമം നടത്തിയിട്ടുണ്ട്.ഇതിനായി ചില രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിരുന്നതായും അമേരിക്കന്‍ ഹാക്കര്‍ പറയുന്നു.

എസ്‍പിയും ബിഎസ്‍പിയും ഇതിനായി സമീപിച്ചിരുന്നു.ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമല്ല.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിമറി നടന്നിട്ടുണ്ട്.

2014 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന വി എസ് സമ്പത്തിനും ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും ഈക്കാര്യം അറിയാമായിരുന്നു.ഈക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് ഗോപിനാഥ് മുണ്ട മരിച്ചതെന്നും ഹാക്കർ പറയുന്നു.

യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഹാക്കർ ലണ്ടണിൽ പുറത്തു വിട്ടു.എന്നാൽ ആരോപണം നിഷേധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് വോട്ടിങ് യന്ത്രം നിർമ്മിച്ചിട്ടുള്ളതെന്നും ഹാക്കിങ് സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.വെളിപ്പെടുത്തലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ പറയുന്നു.

Be the first to comment on "വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് അമേരിക്കൻ ഹാക്കർ."

Leave a comment

Your email address will not be published.


*