പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബമെന്നു നരേന്ദ്ര മോദി

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമാണ്.എന്നാൽ തങ്ങൾക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മോദി പറഞ്ഞു.മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് മോദിയുടെ പരിഹാസം.

കോണ്‍ഗ്രസില്‍ കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റ കൃത്യമാണ്.ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു വ്യക്തിയോ കുടുംബമോ എന്താഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനുശേഷമായിരുന്നു മോദിയുടെ ഈ പ്രതികരണം.

Be the first to comment on "പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബമെന്നു നരേന്ദ്ര മോദി"

Leave a comment

Your email address will not be published.


*