ശബരിമലയിലെ യുവതി പ്രവേശനം സർക്കാരിന്റെ അറിവോടെ തന്നെ

ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് സർക്കാരിന്റെ അറിവോടെ തന്നെയാണെന്ന് ഹൈക്കോടതിയിൽ പോലീസിന്റെ സത്യവാങ്മൂലം. പമ്പ മുതൽ സന്നിധാനം വരെ കനകദുര്‍ഗ്ഗ,ബിന്ദു എന്നിവർക്ക് മഫ്തിയിൽ പോലീസ് സുരക്ഷ നൽകിയിരുന്നു.

പ്രതിഷേധം ഭയന്നാണ് യുവതികളെ വിഐപി ഗേറ്റിലൂടെ പ്രവേശിപ്പിച്ചത്.ചില ഹിന്ദു സംഘടനകൾ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തുന്നതിനാണ് ഈ മാർഗം സ്വീകരിച്ചത്.പോലീസിന് ഇതിനുള്ള ചുമതല ഉണ്ടെന്നും പത്തനംതിട്ട എസ് പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Be the first to comment on "ശബരിമലയിലെ യുവതി പ്രവേശനം സർക്കാരിന്റെ അറിവോടെ തന്നെ"

Leave a comment

Your email address will not be published.


*