സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനു സർക്കാരിന് കോടതിയുടെ വിമര്ശനം.

ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിയായ സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹെെക്കോടതി. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമർശനം. അസുഖമാണെന്ന് കാണിച്ചാണ് പരോള്‍ നല്‍കുന്നത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

അസുഖമാണെങ്കില്‍ പരോൾ അല്ല ചികിത്സയാണു നൽകേണ്ടതെന്നായിരുന്നു കോടതിയുടെ വിമർശനം.ചികിത്സയുടെ പേരില്‍ പരോളിലിറങ്ങുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന് കാണിച്ചാണ് കെ.കെ രമ കോടതിയെ സമീപിച്ചത്. ടി.പി വധക്കേസില്‍ മൂന്നാം പ്രതിയായ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.കുഞ്ഞനന്തന്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.എന്നാൽ 2014 ജനുവരിയില്‍ ജയിലിലായ കുഞ്ഞനന്തന് 389 ദിവസം പരോള്‍ ലഭിച്ചു എന്ന് രേഖകളിൽ പറയുന്നു.

Be the first to comment on "സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനു സർക്കാരിന് കോടതിയുടെ വിമര്ശനം."

Leave a comment

Your email address will not be published.


*