ഭാരതരത്‌ന,പദ്മഭൂഷണ്‍,പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പരമേന്നത ബഹുമതികളായ പദ്മഭൂഷണ്‍,പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്നും നടൻ മോഹന്‍ലാലും ശാസ്ത്രജ്ഞന്‍ നമ്ബി നാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേരെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിക്കും.

ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ,ഗായകന്‍ കെ ജി ജയൻ,നടനും നര്‍ത്തകനുമായ പ്രഭുദേവ,ഫുട്‍ബോൾ താരം സുനില്‍ ഛേത്രി തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീയും പതിനാല് പേര്‍ക്ക് പദ്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും നല്‍കും.അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നായര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കും.

Be the first to comment on "ഭാരതരത്‌ന,പദ്മഭൂഷണ്‍,പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു"

Leave a comment

Your email address will not be published.


*