ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ.

മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീര്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ച്‌ രണ്ടാം ദിവസത്തില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ്- ഡി.പി.ഐ മലപ്പുറം ജില്ല പ്രസി.സി .പി .എ ലത്തീഫ് പ്രസ്ഥാവിച്ചു.

ഇടത്, വലത് മന്ത്രിമാരെ തിരഞ്ഞെടുത്തയച്ച മലപ്പുറത്തെ ജനങ്ങളെ വോട്ടു ചെയ്യാന്‍ മാത്രമാണ് മുന്നണികള്‍ കാലങ്ങളായി ഉപയോഗിക്കുന്നത്.

48 ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മലപ്പുറം ജില്ല ജന സാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തും വികസനത്തിന്റെ കാര്യത്തില്‍ പതിനാലാം സ്ഥാനത്തുമാണ് തിരൂര്‍ ജില്ലക്കായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജില്ലയിലെ മുഴവന്‍ എംപ്ലോയിസുകളും ശക്തമായി പിന്തുണക്കണമെന്നും ലത്തീഫ് ആവശ്യപെട്ടു.

ലോങ്ങ് മാര്‍ച്ച്‌ നാളെ വൈലത്തൂരില്‍ നിന്ന് തുടങ്ങി കോട്ടക്കലില്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Be the first to comment on "ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ."

Leave a comment

Your email address will not be published.


*