സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് തുടങ്ങും.രണ്ട് ദിവസങ്ങളായി ചേരുന്ന പിബി യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ചയാകും.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പി.ബിയുടെ തീരുമാനം നിര്‍ണ്ണായകമാകും.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി ശക്തമായ പ്രതിപക്ഷമായി തിരിച്ചുവരാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

അതിനായി കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമില്ലെങ്കിലും ധാരണയുണ്ടാക്കി മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം.

ശക്തിയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാതെ പരസ്പരം സഹായിക്കുന്നത് വഴി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കി സീറ്റ് വര്‍ധിപ്പിക്കാമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

Be the first to comment on "സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും."

Leave a comment

Your email address will not be published.


*