അഭിനന്ദൻ നാളെയെത്തും

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനെ നാളെ മോചിപ്പിക്കും.ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിൽ വ്യക്തമാക്കി.അഭിനന്ദനെ വിട്ടയക്കണമെങ്കിൽ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കണമെന്നു നേരത്തെ പാകിസ്ഥാൻ പറഞ്ഞിരുന്നു.

എന്നാൽ യാതൊരു ഉപാധികൾക്കും തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. അഭിനന്ദന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ സമ്മർദ്ദം ശക്തമാക്കുകയും ചെയ്തു.അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദം ശക്തമായതോടെയാണ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്നു ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിൽ വ്യക്തമാക്കിയത്.

ബുധനാഴ്ച ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത്. അഭിനന്ദനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കൾ വാഗാ അതിർത്തിയിലേക്ക് പുറപ്പെട്ടു.

Be the first to comment on "അഭിനന്ദൻ നാളെയെത്തും"

Leave a comment

Your email address will not be published.


*