ഇന്ത്യൻ അതിർത്തി ലംഘിച്ച പാക് വിമാനം വെടിവച്ചിട്ടു.പാക് വിമാനങ്ങളെ തുരുത്തുന്നതിനിടെ ഒരു വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ പിടിയിൽ.സമാധാന ശ്രമവുമായി ഇമ്രാൻഖാൻ.

ഇന്ത്യ പാക് മണ്ണിൽ ചെന്ന് ബാലകോട്ട് ഭീകരതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാന൦ ഇന്ത്യ വെടിവച്ചിട്ടു. പാകിസ്താന്റെ മൂന്ന് പോര്‍വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി ലംഘിച്ചത്.ഇതിൽ ഒരു എഫ് 16 വിമാനമാണ് ഇന്ത്യ വെടിവെച്ചിട്ടത്.ഈ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പാരച്ചൂട് വഴി രക്ഷപെട്ടു.

കടന്നുകയറിയ പാക് പോര്‍വിമാനങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഒരു മിഗ് 21 ബൈസൺ ജെറ്റ് വിമാനം നഷ്ടപ്പെട്ടു.ഇതിൽ ഉണ്ടായിരുന്ന അഭിനന്ദന്‍ വർദ്ധമാൻ എന്ന വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ടു.രണ്ടു പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് പാകിസ്ഥാൻ ആദ്യം അവകാശപ്പെട്ടെങ്കിലും ഒരാൾ മാത്രമേ ഉള്ളുവെന്ന് തിരുത്തി.

ആൾക്കൂട്ടം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വർദ്ധമാനെ ആൾകൂട്ടം മർദ്ധിക്കുന്നതിന്റെയും കൈകാലുകൾ ബാധിച്ചതായും കണ്ണുകൾ മൂടി കെട്ടിയതുമായ ചിത്രങ്ങളും വീഡിയോയും പാകിസ്ഥാൻ പുറത്തു വിട്ടു.ഇതിനു പിന്നാലെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പിടികൂടിയ ഇന്ത്യന്‍ വൈമാനികനെ എത്രയും പെട്ടന്നു തന്നെ ഇന്ത്യയില്‍ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സൈനികോദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച പാക്കിസ്താന്‍, ജനീവ കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനത്തിന്റെയും ലംഘനമാണ് നടത്തിയത്. ഇതിനു പിന്നാലെ സമാധാന ശ്രമവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്തെത്തി.പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണ്.സംഘർഷം തുടര്ന്നാല് ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ലെന്നും പാക് പ്രധാനമന്ത്രി പറയുന്നു.

Be the first to comment on "ഇന്ത്യൻ അതിർത്തി ലംഘിച്ച പാക് വിമാനം വെടിവച്ചിട്ടു.പാക് വിമാനങ്ങളെ തുരുത്തുന്നതിനിടെ ഒരു വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ പിടിയിൽ.സമാധാന ശ്രമവുമായി ഇമ്രാൻഖാൻ."

Leave a comment

Your email address will not be published.


*