March 2019

തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.

തൊടുപുഴയിൽ ഏഴു വയസ്സുകാരനെ അതിക്രൂരമായി ഉപദ്രവിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദാണ് (36) അറസ്റ്റിലായത്. അതിക്രൂരമായ മർദ്ദനത്തിൽ പരുക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടി തകർന്നു…


ഓച്ചിറയിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി മുഹമ്മദ് റോഷനെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി പെൺകുട്ടിയുമായി ബെംഗളുരുവിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ…


നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിക്കെതിരെ വെസ്റ്റ്…


ടോം വടക്കൻ ബിജെപിയിൽ.

മുന്‍ കോണ്‍ഗ്രസ് വക്താവും മുന്‍ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു.കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിൽ നിന്നും അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര…


നളിനി നെറ്റോ രാജിവച്ചു.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം നടത്തിയ നിയമനങ്ങളിൽ പ്രധാനപ്പെട്ട നിയമനങ്ങളിൽ ഒന്നാണ്…


തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴു തവണകളായാണ് തിരഞ്ഞെടുപ്പ് നടത്തുക. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന്…


ഐലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി.

ഐലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കി.മിനര്‍വ പഞ്ചാബ് എഫ് സിയെ 1-3 നു തോൽപിച്ചാണ് ചെന്നൈയുടെ കിരീട നേട്ടം. ഐലീഗിലെ ചെന്നൈയുടെ ആദ്യ കിരീട നേട്ടമാണിത്. മിനേര്‍വയ്ക്ക് എതിരെ തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍…


മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.തിരുവനന്തപുരത്ത് ത്രികോണ മത്സരം.

കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കും.ഇതിനു മുന്നോടിയായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്‌ട്രപതി സ്വീകരിച്ചു. ആസാം ഗവർണർക്കാണ് മിസോറാമിന്റെ താത്കാലിക ചുമതല. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന…


പീഡനം;മുൻ ഇമാം പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം പോലീസ് പിടിയിലായി.മധുരയിൽ നിന്നുമാണ് പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് പിടിയിലാകുന്നത്.ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാളെ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വലുള്ള…


റഫാൽ;ഇന്നത്തെ വാദം പൂർത്തിയായി.

റഫാൽ ഇടപാടിൽ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിലെ ഇന്നത്തെ വാദം പൂർത്തിയായി.റാഫാലിൽ കോടതിയിൽ ഹാജരാക്കിയ രേഖകൾ മോഷ്ടിക്കപെട്ടതാണ്. രേഖകളുടെ ഉറവിടം കണ്ടെത്താതെ രേഖകൾ പരിശോധിക്കരുത്. റഫാൽ രേഖകളുടെ ഉറവിടം പ്രധാനമാണ്.ഒരിക്കലും പുറത്തു വരാൻ പാടില്ലാത്ത രേഖകളാണ്…