ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ.

ഇന്ത്യയുടെ അഭിമാനമായ വിങ് കമാണ്ടർ അഭിനന്ദ് വർധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് അഭിനന്ദനെ വാഗാ അതിർത്തിയിൽ സ്വീകരിച്ചത്.വൈകീട്ട് അഞ്ചരയോടെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നു.

എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മാധ്യമങ്ങൾക്കോ ജനങ്ങൾക്കോ അഭിനന്ദനെ കാണാൻ സാധിച്ചില്ല.വൈദ്യ പരിശോധനകൾ നടക്കുന്നതിനാലാണ് വൈകുന്നതെന്ന് റിപ്പോർട്ടുകളും വന്നു. എന്നാൽ അഭിനന്ദനനെ തിരിച്ചു ലാഹോറിലേക്കു കൊണ്ട് പോയെന്ന വാർത്തകൾ പാക് മാധ്യമങ്ങൾ പുറത്തു വിട്ടതോടെ ആകാംക്ഷയായി.

അഭിനന്ദനെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ പാകിസ്ഥാന്‍ മണിക്കൂറുകളാണ് വൈകിപ്പിച്ചത്. ഒൻപതു മണിയോടെ പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറി.
വാഗ അതിർത്തിയിൽ നിന്നും അഭിനന്ദന്‍ വര്‍ദ്ധമാനെ അമൃത്‍സറിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റിട്ടുള്ളതിനാൽ അദ്ദേഹത്തെ അമൃത്‍സറിലെ സൈനിക ആശുപത്രിയില്‍ വിദഗ്‍ധ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനു ശേഷം അഭിനന്ദനെ പ്രത്യേക വിമാനനത്തിൽ ഡൽഹിക്കു കൊണ്ട് പോകും.

ശത്രു രാജ്യത്തു നിന്നും മാതൃ രാജ്യത്തു തിരിച്ചെത്തിയ അഭിനന്ദൻ വർധമാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി,പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തു.

ഇന്ത്യൻ അതിര്‍ത്തി കടന്നെത്തിയ പാക് സൈന്യത്തിന്‍റെ എഫ് 16 വിമാന൦ വെടിവച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍റെ മിഗ് വിമാനം തകര്‍ന്നത്. തകര്‍ന്ന വിമാനം വീണത് പാക് അധിനിവേശ കശ്മീരിലാണ്.

Be the first to comment on "ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ."

Leave a comment

Your email address will not be published.


*