കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന എസ്ഐയെ മാറ്റി.തെക്കുംഭാഗം പോലീസ് സ്റ്റേഷന് എസ്ഐ ജയകുമാറിനെ അന്വേഷണത്തിൽ നിന്നും മാറ്റി. പകരം ചവറ സിഐ ചന്ദ്രദാസിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
കേസിൽ പോലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.ആളുമാറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രഞ്ജിത്ത് പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്.
ഫെബ്രുവരി 14-ന് വീട്ടിൽ ഇരുന്നു പഠിക്കുകയായിരുന്നു രഞ്ജിത്തിനെ ജയിൽ വാർഡൻ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചിറക്കി മർദിക്കുകയായിരുന്നു.വിനീതിന്റെ ബന്ധുവായ പെൺകുട്ടിയെ കമന്റടിച്ചെന്നു ആരോപിച്ചായിരുന്നു മർദനം.എന്നാൽ സംഭവത്തിൽ രഞ്ജിത്തിന് പങ്കില്ലായിരുന്നു.
മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു ചികിത്സ നടത്തി വീട്ടില്‍ കൊണ്ട് വന്നെങ്കിലും അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
Be the first to comment on "തേവലക്കര കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി."