മസൂദ് അസര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ആരോഗ്യ സ്ഥിതി വളരെ മോശമായതിനാൽ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ മസൂദ് അസര്‍ ചികിത്സയിലാണെന്നും ദിവസവും ഡയാലിസിസ് നടക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മസൂദ് അസര്‍ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് നേരത്തെ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി തന്നെ സ്ഥിരീകരിച്ചിരുന്നു.ഇന്ന് പാക് മാധ്യമങ്ങളാണ് മസൂദ് അസര്‍ മരിച്ചതായി റിപ്പോർട്ട് ചെയ്തത്.

എന്നാൽ പാകിസ്ഥാൻ സർക്കാർ.പട്ടാളമോ ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.എന്നാൽ ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണത്തിൽ മസൂദ് അസറിനു പരുക്കേറ്റിരുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

Be the first to comment on "മസൂദ് അസര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്."

Leave a comment

Your email address will not be published.


*