റഫാൽ;ഇന്നത്തെ വാദം പൂർത്തിയായി.

റഫാൽ ഇടപാടിൽ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിലെ ഇന്നത്തെ വാദം പൂർത്തിയായി.റാഫാലിൽ കോടതിയിൽ ഹാജരാക്കിയ രേഖകൾ മോഷ്ടിക്കപെട്ടതാണ്. രേഖകളുടെ ഉറവിടം കണ്ടെത്താതെ രേഖകൾ പരിശോധിക്കരുത്.

റഫാൽ രേഖകളുടെ ഉറവിടം പ്രധാനമാണ്.ഒരിക്കലും പുറത്തു വരാൻ പാടില്ലാത്ത രേഖകളാണ് പുറത്തു വന്നത്.ഇത് രാജ്യ സുരക്ഷയെ ബാധിക്കും.ഈ രേഖകൾ തെളിവായി സ്വീകരിക്കരുത്.ഇവ പുറത്തു വിട്ട രണ്ടു പത്രങ്ങൾക്കെതിരെയും അഭിഭാഷകനെതിരെയും നടപടി സ്വീകരിക്കും.പ്രതിരോധ രേഖകൾ വിവരവകാശത്തിന്റെ കീഴിൽ വരില്ലെന്നും അറ്റോർണി ജനറൽ കോടതിയിൽ വാദിച്ചു.

എന്നാൽ എ ജിയുടെ വാദം ബോഫേഴ്സ് കേസിലും ബാധകമാണോ എന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.മോഷ്ടിക്കപ്പെട്ട രേഖകളും പ്രസക്തമെന്ന് കണ്ടാല്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് കെ.എം ജോസഫ് ചൂണ്ടികാട്ടി.രേഖകള്‍ സുപ്രീംകോടതിയുടെ മുന്നില്‍ വന്നാൽ അത് പരിശോധിക്കരുതെന്ന് എജിക്ക് പറയാനാകില്ലെന്നു കോടതി പറഞ്ഞു.ഹര്‍ജിയില്‍ മാര്‍ച്ച്‌ 14ന് വാദം തുടരും.

Be the first to comment on "റഫാൽ;ഇന്നത്തെ വാദം പൂർത്തിയായി."

Leave a comment

Your email address will not be published.


*