പീഡനം;മുൻ ഇമാം പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം പോലീസ് പിടിയിലായി.മധുരയിൽ നിന്നുമാണ് പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് പിടിയിലാകുന്നത്.ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാളെ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വലുള്ള അഞ്ചംഗ പോലീസ് സംഘ൦ പിടികൂടുകയായിരുന്നു.

തൊളിക്കോട് ജമാഅത്തെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.നാട്ടുകാർ പിടികൂടിയപ്പോൾ തന്റെ ഭാര്യയാണെന്നു പറഞ്ഞു ഇമാം രക്ഷപെടാൻ ശ്രമിച്ചു.എന്നാൽ പെൺകുട്ടി സ്കൂൾ യൂണിഫോമിൽ ആയിരുന്നു.

പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതിനെ തുടർന്ന് പള്ളികമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ് വെല്‍ഫയത്തിന്റെ സംരക്ഷണയിലാണ് പെണ്കുട്ടിയപ്പോൾ.ഇമാമിനെ രക്ഷപെടാൻ സഹായിച്ച സഹോദരങ്ങളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു,

Be the first to comment on "പീഡനം;മുൻ ഇമാം പിടിയിൽ"

Leave a comment

Your email address will not be published.


*